Categories: latest news

നിക് പ്രിയങ്കയ്ക്ക് അനുയോജ്യനാണെന്ന് ബോധ്യപ്പെട്ടതങ്ങനെ; മനസ് തുറന്ന് മധു ചോപ്ര

ബോളിവുഡ് ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ദമ്പതിമാരിൽ മുൻനിരയിൽ തന്നെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സംഗീത പ്രേമികൾക്ക് ഏറെ സുപരിചിതനായ അമേരിക്കൻ ഗായകൻ നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡിൽ വലിയ വാർത്തയായിരുന്നു. വാടക ഗർഭധാരണത്തിലൂടെ ഇരുവരും ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതും ബോളിവുഡിന്റെ ഇഷ്ട സംസാര വിഷയമായി. ഇപ്പോഴിത് ഇരുവരുടെയും അടുപ്പത്തെയും വിവാഹത്തെയുംക്കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. 

നിക് ജൊനാസുമായുള്ള നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തിനു മുൻപ് നിക്കിനോട് ഏറെ നേരം സ്വകാര്യമായി സംസാരിച്ചെന്നും മകൾക്ക് അനുയോജ്യനായ വരനാണെന്നു മനസ്സിലായതോടെയാണ് വിവാഹത്തിനു സമ്മതിച്ചതെന്നും മധു ചോപ്ര വ്യക്തമാക്കി. “അന്നത്തെ ആ സ്വകാര്യസംഭാഷണത്തിലൂടെ എനിക്ക് നിക് എന്ന വ്യക്തിയെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. അതുപോലൊരു ആളെയായിരുന്നു ഞാൻ എന്റെ മകൾക്കു വേണ്ടി കാത്തിരുന്നത്.”

നിക് വിദേശിയാണെന്നതോർത്ത് ഒരിക്കലും എനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്ന് പറഞ്ഞ മധു പ്രിയങ്ക പഠിച്ചത് വിദേശത്താണെന്നും അവിടെ നിരവധി ബന്ധുക്കളുണ്ടെന്നും കൂട്ടിച്ചേർത്തു. കുടുംബം മുഴുവൻ അവൾക്കൊപ്പം അവിടെ താമസമാക്കിയിരുന്നു. വിദേശ സംസ്കാരത്തെക്കുറിച്ച് അവൾക്കു നന്നായി അറിയാം. നിക്കിനെ ആദ്യം കണ്ടപ്പോൾ തന്നെ കുടുംബാംഗങ്ങൾക്കെല്ലാം ഇഷ്ടമായിരുന്നു. എന്നാൽ ബാഹ്യസൗന്ദര്യം മാത്രം നോക്കി മരുമകനെ തിരഞ്ഞെടുക്കാൻ താൻ ഒരുക്കമല്ലായിരുന്നുവെന്നും മധു ചോപ്ര വെളിപ്പെടുത്തി.

അനില മൂര്‍ത്തി

Recent Posts

വേദനയില്ലാതെ മരിക്കുന്നത് എങ്ങനെയാണ് എന്ന് തിരഞ്ഞു; ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് നമിത

ഗ്ലാമര്‍ നായികയായി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് നമിത…

2 hours ago

ജ്യോതിക ഇല്ലായിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നില്ല; തുറന്ന് പറഞ്ഞ് ജ്യോതിക

2026-ലെ ഏറ്റവും വലിയ തമിഴ് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയ…

2 hours ago

വിവാഹശേഷമുള്ള ജീവിതമിങ്ങനെ; മനസ് തുറന്ന് നടി ലെന

വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന ഇന്ന്.…

2 hours ago

ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?: മാധവന്‍

ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ്…

2 hours ago

വസ്ത്രത്തിന്റെ പേരില്‍ പ്രിയാ വാര്യര്‍ക്ക് നേരെയും ചോദ്യങ്ങള്‍

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടി പ്രിയ…

2 hours ago