Categories: latest news

വിട്ടുവീഴ്ചയ്ക്ക് തയാറായില്ല; നയൻതാരയ്ക്ക് പകരം തമന്ന വരാൻ കാരണമിത്

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിലൊരാളാണ് നയൻതാര. മലയാളത്തിൽ തുടങ്ങി തെലുങ്ക്, കന്നഡ സിനിമ മേഖലകളിലും സജീവമായ നയൻസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തമിഴിലാണ്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളുകൂടിയായ നയൻതാര പ്രകടനംകൊണ്ടും താരമൂല്യംകൊണ്ടും മറ്റ് താരങ്ങൾക്ക് മാതൃകയാണ്. എന്നാൽ ഉയർന്ന പ്രതിഫലം കാരണം നിരവധി ചിത്രങ്ങളിൽ നിന്ന് താരത്തിന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. 

ലകനായകൻ കമല്‍ഹാസൻ നായകനായി മണിരത്‍നത്തിലുള്ള സംവിധാനത്തില്‍ തഗ് ലൈഫില്‍ നായികയായി നയൻതാരയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രതിഫലത്തെ ചൊല്ലി നയൻതാര ചിത്രത്തില്‍ നിന്ന് പിൻമാറി. തഗ് ലൈഫിനു പുറമേ മറ്റൊരു ചിത്രത്തില്‍ നായികയാകാനും നയൻതാര തയ്യാറാകാതിരുന്നത് പ്രതിഫലം സംബന്ധിച്ച് തീരുമാനം എത്താതിരുന്നതിനാലാണെന്നാണ് റിപ്പോര്‍ട്ട്. തഗ് ലൈഫിനായി നയൻതാര 12 കോടി പ്രതിഫലം ആവശ്യപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

നേരത്തെ പയ്യ എന്ന ഒരു ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാകാനും പരിഗണിച്ചത് നയൻതാരയെയായിരുന്നു. എന്നാൽ പിന്നീട് ഈ അവസരം തമന്നയ്ക്ക് ലഭിക്കുകയായിരുന്നു. നയൻതാര പ്രതിഫലം കുറയ്‍ക്കാത്തതിനാല്‍ തമന്നയെ ചിത്രത്തില്‍ നായികയാക്കുകയായിരുന്നു എന്ന് സംവിധായകൻ ലിംഗസ്വാമി തന്നെയാണ് ഒരിക്കൽ വെളിപ്പെടുത്തിയത്. 

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 day ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

1 day ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 day ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago