Categories: latest news

ഇനി മമ്മൂട്ടിയോട് കഥ പറയില്ലെന്ന് തീരുമാനിച്ചു: രഞ്ജി പണിക്കർ

മലയാള സിനിമയിൽ പഞ്ച് ഡയലോഗുകളുടെ സൃഷ്ടാവായ തിരക്കഥാകൃത്തായും സംവിധായകനും അഭിനേതാവുമായെല്ലാം മികവ് തെളിയിച്ച പ്രതിഭയാണ് രഞ്ജി പണിക്കർ. തൊട്ടതെല്ലാം പൊന്നാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അഭിനേതാവിന്റെ കുപ്പായമിടുന്നതിന് മുൻപ് തന്നെ മലയാളികൾ അദ്ദേഹത്തിന്റെ പല സംഭാഷണങ്ങളും പറഞ്ഞു നടന്നിട്ടുണ്ട്. ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ട ഒരു ചിത്രമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച ദ കിംഗ്. എന്നാൽ മമ്മൂട്ടിയുമായുണ്ടായ ഒരു പിണക്കത്തെക്കുറിച്ച് രഞ്ജി പണിക്കർ പറഞ്ഞത് വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 

മമ്മൂട്ടിയുമായി സഹോദര ബന്ധമുള്ളയാണ് താനെന്ന് രഞ്ജി പണിക്കർ പറയുന്നു. സിനിമയിൽ വരുന്നതിന് മുൻപ് പത്രപ്രവർത്തകനായിരുന്നപ്പോൾ മുതലുള്ള ബന്ധമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് മുതലെ ഇണക്കങ്ങളും പിണക്കങ്ങളും പതിവായിരുന്നുവെന്നും, ബന്ധമങ്ങനെയായതുകൊണ്ടാണ് അത് പതിവായതെന്നും വ്യക്തമാക്കിയ മമ്മൂട്ടിയാണ് സിനിമയിലേക്ക് താൻ വരാനുള്ള ഒരു പ്രധാന കാരണമെന്നും പറയുന്നു. എന്നാൽ താൻ ഒരിക്കൽ പറഞ്ഞ കഥ സിനിമയാകതെ വന്നതോടെയാണ് ഇനി ഒരിക്കലും മമ്മൂട്ടിയോട് കഥ പറയില്ലെന്ന് തീരുമാനിച്ചതെന്ന രഞ്ജി പണിക്കൂർ പറയുന്നു. 

“ഏകലവ്യന്റെ കഥ ആദ്യമായി പറയുന്നത് അദ്ദേഹത്തോടാണ്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അതോടെ ഇനി മമ്മൂക്കയോട് കഥ പറയില്ല എന്ന് ഞാന്‍ തീരുമാനമെടുത്തു.” രഞ്ജി പണിക്കർ പറഞ്ഞു. പിന്നീട് ഞാനും ഷാജിയും ഒരു സിനിമ എഴുതി കൊണ്ടിരിക്കെ അക്ബര്‍ എന്നൊരു നിര്‍മ്മാതാവ് വന്നു. മമ്മൂക്ക പറഞ്ഞിട്ടാണ്, ഞാന്‍ കഥ എഴുതണമെന്ന് പറഞ്ഞു. എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അക്ബര്‍ കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് ആ സിനിമ ചെയ്‌തേ പറ്റൂ. അതിനാലാണ് അന്നത്തെ കാലത്തെ ഷുവര്‍ ഷോട്ട് എന്ന നിലയില്‍ മമ്മൂക്ക എന്നേയും ഷാജിയേയും വച്ച് സിനിമ ചെയ്യാന്‍ പറഞ്ഞ് അയച്ചത്, അയാൾക്ക് ചെയ്തൊരു സഹയമായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

8 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

9 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

12 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

13 hours ago