Categories: latest news

ലിയോയ്ക്കും തടയാനായില്ല; ചരിത്ര നേട്ടവുമായി കണ്ണൂർ സ്ക്വാഡ്

മമ്മൂട്ടിയെന്ന മലയാളത്തിന്റെ മഹനടന്റെ മറ്റൊരു മിന്നും പ്രകടനത്തിന് കളമൊരുക്കിയ കണ്ണൂർ സ്ക്വാഡ് വിജയക്കുതിപ്പ് തുടരുന്നു. തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ലിയോയുടെ റിലീസും കണ്ണൂർ സ്ക്വാഡിനെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ കണക്കുകൾ. തിയറ്റർ പ്രദർശനം തുടരുന്ന ചിത്രം നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ചു. സോഷ്യൽ മീഡിയ പേജിലൂടെയാണ് അണിയറ പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്. 

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ”വേള്‍ഡ് വൈഡ് ബിസിനസ്സില്‍ കണ്ണൂര്‍ സ്‌ക്വാഡ് നൂറ് കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിയ്ക്കുന്നു എന്ന വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്. ഈ ചരിത്ര വിജയത്തിന് പിന്നില്‍ നിങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്തുണയാണ്. അതിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇനിയും കൂടുതല്‍ നേട്ടം നേടാന്‍ പോകുന്നു.” 

Kannur Squad

മധുരരാജ, മാമാങ്കം, ഭീഷ്മ പർവ്വം എന്നിങ്ങനെ നീളുന്ന മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയിലേക്കാണ് കണ്ണൂർ സ്ക്വാഡുമെത്തുന്നത്. നിർമ്മാണത്തിലും അവതരണത്തിലും മികവ് പുലർത്തിയ ചിത്രത്തിന്റെ തിരക്കഥയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിക്കൊപ്പം അണിനിരന്ന അഭിനേതാക്കളുടെ പ്രകടനങ്ങളും ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായാതായി നിരൂപകർ അഭിപ്രായപ്പെടുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

23 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

23 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

23 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

2 days ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

2 days ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

2 days ago