Maala Parvathy
മലയാള സിനിമയിലെ ന്യൂജെൻ അമ്മയാണ് മാലാ പാർവതി. സഹ റോളുകളിൽ അതിഗംഭീര പ്രകടനവുമായി അഭിനയച്ച ഓരോ ചിത്രങ്ങളിലും തന്റെ റോൾ ഭംഗിയാക്കുകയും പ്രേക്ഷക മനസിൽ ഇടംപിടിക്കാനും മാലാ പാർവതിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്കുമടക്കം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഇതിനോടകം താരം സാനിധ്യമറിയിച്ചു കഴിഞ്ഞു. ഷാജി കൈലാസ് ചിത്രം ടൈമിലൂടെയായിരുന്നു മാലാ പാർവതയിയുടെ സിനിമ അരങ്ങേറ്റം. ഏറ്റവും ഒടുവിൽ മാസ്റ്റർപീസ് വരെ എത്തി നിൽക്കുന്ന അഭിനയ ജീവിതമാണ് അവരുടേത്.
അതേസമയം, അഭിനയ രംഗത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നുണ്ടായ എതിർപ്പുകളെക്കുറിച്ചും താരം ഒരു അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. നീലത്താമര എന്ന ചിത്രത്തിന് ശേഷം അമ്മ തനിക്ക് നേരെ പൊട്ടിത്തെറച്ചതിനെക്കുറിച്ചും മാലാ പാർവതി ഓർത്തെടുത്തു. സിനിമ ഇൻവോൾഡ് ആയി കാണുന്ന വ്യക്തിയാണ് അമ്മയെന്ന് പറഞ്ഞ മാലാ പാർവതി മനസിനക്കരയിലെ ഷീലയുടെ കഥാപതാര്രത്തെ പോലെയാണ് അമ്മയെന്നും കൂട്ടിച്ചേർത്തു.
‘ഞാൻ അഭിനയിച്ച നീലത്താമര കണ്ടു വന്നിട്ട് പറഞ്ഞു, കണ്ട ആണുങ്ങളെ പിഴപ്പിക്കാനല്ല നിന്നെ ഞാൻ വളർത്തിയതെന്ന്. അങ്ങനെ ഒരാളാണ് അമ്മ. തഗ്ഗിന്റെ ആളാണ്. അമ്മ സിനിമയൊക്കെ കാണുമ്പോൾ ഇരുന്ന് ഇടിക്കെടാ ഇടിക്കെടാ എന്നൊക്കെ പറയും.’ മാലാ പാർവതി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…