Categories: latest news

അവർ എന്നെ കെട്ടിപ്പിടിച്ചു, ചെവി നക്കി; ലൈംഗിക അതിക്രമത്തെക്കുറിച്ച് ഗായകനും ക്രിക്കറ്ററുമായ ഹാർഡി

പഞ്ചാബി സിനിമ രംഗത്തും ബോളിവുഡിലും മിന്നും താരമാണ് ഹാർഡി സന്ധു. പട്ടിനൊപ്പം തന്നെ അഭിനയത്തിലും മികവ് തെളിയിച്ച ഹാർഡി ഇന്ത്യയുടെ അണ്ടർ 19 ദേശീയ ക്രിക്കറ്റ് ടീമിലും അംഗമായിരുന്നു. എന്നാൽ ഇപ്പോൾ സംഗീതത്തിലും അഭിനയത്തിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ പിന്നണി ഗായകനായി നിരവധി ആരാധകരെ സൃഷ്ടിച്ച ഹാർഡിയിപ്പോൾ തന്റെ ആദ്യ ഇന്ത്യൻ ടൂറിലാണ്. അതിനിടെയാണ് തനിക്ക് നേരിടേണ്ടി വന്ന ലൈഗിംക അതിക്രമത്തെക്കുറിച്ച് താരം മനസ് തുറന്നത്. തനിക്കെതിരെ ഒരിക്കല്‍ ഒരു മധ്യവയസ്‌കയില്‍ നിന്നുമുണ്ടായ ദുരനുഭവമാണ് ഹാര്‍ഡി സന്ധു വെളിപ്പെടുത്തിയത്.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് ഹാർഡി വെളിപ്പെടുത്തുന്നു. പാട്ടിന് തനിക്കൊപ്പം ഡാൻസ് ചെയ്യണമെന്ന ആവശ്യവുമായി ഒരു സ്ത്രീ തന്നെ സമീപിച്ചു. ആദ്യം ഇതിന് തയ്യാറായില്ലെങ്കിലും അവരും പിന്മാറാൻ തയാറല്ലാത്തതിനാൽ വഴങ്ങേണ്ടി വന്നുവെന്ന് ഹാർഡി വ്യക്തമാക്കി. 

”ഒരു പാട്ട് മൊത്തം ഞങ്ങള്‍ ഡാന്‍സ് ചെയ്തു. നിങ്ങള്‍ക്ക് സന്തോഷമായില്ലേ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ എന്നോട് ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷെ അവര്‍ കെട്ടിപിടിക്കാന്‍ നേരം എന്റെ ചെവിയിൽ നക്കി. ചിന്തിച്ചു നോക്കൂ, ഇവിടെ റോളുകള്‍ വച്ച് മാറിയിരുന്നുവെങ്കിലോ? ഞാന്‍ എന്തായിരിക്കും പറയുക. ഇത്തരം സംഭവങ്ങളും നടക്കാറുണ്ട്” എന്നാണ് അദ്ദേഹം പറയുന്നത്.

ഹാർഡിയുടെ വെളിപ്പെടുത്തൽ ചൂടൻ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ വഴിത്തുറന്നിരിക്കുന്നത്. താരത്തിന് പിന്തുണയുമായി നിരവധി ആളുകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

10 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

10 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago