Lena
നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.
കരിയറിന് ഒപ്പം പലപ്പോഴും ലെനയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം താരം അടുത്ത കാലത്തായി സിനിമകളില്‍ സജീവമായിരുന്നില്ല. ഇപ്പോഴിതാ ആത്മീയ ജീവിതം സ്വീകരിച്ച് സിനിമയോട് പൂര്‍ണമായും ബൈ പറഞ്ഞിരിക്കുകയാണ് ലെന. അതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
ആത്മീയതയെക്കുറിച്ചുള്ള തന്റെ പുസ്തകത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു നടി. ഒരു വ്യക്തിയായി എനിക്കിപ്പോള്‍ സ്വയം തോന്നുന്നില്ല. ലെനയായി ഞാന്‍ ഐഡന്റിറ്റിഫെ ചെയ്യുന്നില്ല. സൈക്കോളജിയില്‍ ഇത് ഡിസോര്‍ഡര്‍ ആണ്. സ്പിച്വരാലിറ്റിയില്‍ ഇത് നല്ല ഘട്ടമാണ്. ലക്ഷ്യബോധത്തോടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. വ്യക്തിപരമല്ലാത്ത ലക്ഷ്യമാണത്. ഒരു മൂവ്‌മെന്റിന് വേണ്ടി ജീവിക്കുന്നത് പോലെ എന്നുമാണ് ലെന പറഞ്ഞത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…