Categories: latest news

നടി രഞ്ജുഷ മേനോന്‍ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ !

സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരിയത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുതദ്വീപ് തുടങ്ങിയ സിനിമകളില്‍ അഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മകളുടെ അമ്മ, സ്ത്രീ, ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയവയാണ് രഞ്ജുഷയുടെ ശ്രദ്ധേയമായ സീരിയലുകള്‍. ഭര്‍ത്താവുമൊത്ത് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു.

കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന്‍ ടിവി ചാനലില്‍ അവതാരകയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി നിഖില വിമല്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

24 minutes ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ്…

29 minutes ago

സ്‌റ്റൈലിഷ് ലുക്കുമായി മാളവിക

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

33 minutes ago

കിടിലന്‍ പോസുമായി നിമിഷ

കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

37 minutes ago

ഡിവോഴ്‌സിന് ശേഷം ഡിപ്രഷനിലായി: ജിഷിന്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

15 hours ago

പുഷ്പ 2 ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന…

15 hours ago