Categories: latest news

ആരാണ് ജഗദ്? അമല പോളിന്റെ ഭാവി വരനെക്കുറിച്ച് തിരഞ്ഞ് സോഷ്യൽ മീഡിയ! ഇതാ ഉത്തരം

മലയാളക്കരയിൽ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോൾ. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുൻനിര നായക കഥാപാത്രങ്ങൾക്കപ്പം സ്ക്രീൻ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേർപിരിയലുമെല്ലാം പാപ്പരാസികൾ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാർക്കിടയിലും പല ഊഹോപോഹങ്ങൾക്കും കാരണമായിരുന്നു. ഇപ്പോഴിത അത്തരം ചർച്ചകൾക്കെല്ലാം അവസാനം കുറിച്ചിരിക്കുകയാണ് അമല തന്നെ. കഴിഞ്ഞ ദിവസമാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം അമല പോൾ മനസ് തുറന്നത്. 

അടുത്ത സുഹൃത്തായ ജഗദ് ആണ് അമലയുടെ വരൻ. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ജഗദ് ദേശായി വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജഗദ് തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വാർത്ത അറിയിച്ചത്. വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല.  ദീർഘനാളത്തെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തിൽ എത്തിക്കാൻ പോകുന്നത്. ജഗദ് ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്.

അതേസമയം സിനിമയുമായി യാതൊരു ബന്ധവുമില്ല ജഗദ്ദിന്. അതേസമയം ബിസിനസിൽ ജഗദ് വിജയമാണെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുന്നത്. നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചലിന്റെ അടുത്ത സുഹൃത്താണ് അമല പോൾ. കഴിഞ്ഞദിവസമായിരുന്നു അമലയുടെ പിറന്നാൾ ദിനം. അമലയ്ക്ക് മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടാണ് റേച്ചൽ പിറന്നാൾ ആശംസകൾ നേർന്നത്. അതേസമയം ജഗദ് റേച്ചലിന്റെ ഭർത്താവ് റൂബിന്റെ അടുത്ത സുഹൃത്ത് ആണെന്നുള്ള സംസാരവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

10 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

10 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago