Categories: latest news

സാമന്തയോ, രശ്മികയോ? വിജയ് ദേവര കൊണ്ടയുടെ പ്രണയം വീണ്ടും ചർച്ചയാകുന്നു

വിജയ് ദേവര കൊണ്ടയുടെ പ്രണയമാണ് തെന്നിന്ത്യൻ സിനിമ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയം. വിജയ്ക്കൊപ്പം പറഞ്ഞു കേൾക്കുന്ന താരങ്ങളുടെ പേരു തന്നെയാണ് ചർച്ച ഇത്ര സജീവമാകുന്നതിനുള്ള കാരണം. മുൻനിര നായികമാരായ സാമന്തയുടെയും രശ്മികയുടെയും പേരുകളാണ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. വിജയ് – രശ്മിക ജോഡി മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് ഇപ്പോൾ സാമന്തയും സജീവമാകുന്നത്. 

ആദ്യ ചിത്രത്തിലെ നായകനായിരുന്ന രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലായിരുന്നു. ആരാധകരടക്കം ആഘോഷമാക്കിയ ആ ബന്ധം വിവാഹ നിശ്ചയംവരെ എത്തിയതുമാണ്. എന്നാൽ പിന്നീട് ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറി. വിവാഹ നിശ്ചയത്തിന് ശേഷമാണ് രശ്മികയ്ക്ക് തെലുങ്കിൽ നിന്നും തുടരെ അവസരങ്ങൾ വരുന്നത്. ഇതോടെ താരം കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം രശ്മികയുമായി ഏറ്റവും കൂടുതൽ ചേർത്തു വായിക്കപ്പെടുന്ന പേര് വിജയ്യുടേതാണ്. 

കഴിഞ്ഞിടയ്ക്കാണ് താരത്തിനൊപ്പം സാമന്തയെയും ഒന്നിപ്പിക്കുന്നത്. കുഷി എന്ന ചിത്രത്തിന് ശേഷമാണത്രെ സമാന്തയും വിജയ് ദേവരകൊണ്ടയും അടുത്തത്. സമാന്തയുടെ സ്വഭാവവും ഇന്റലിജന്റ്‌സും ഒക്കെയാണത്രെ വിജയ് ദേവരകൊണ്ടയെ ആകര്‍ഷിച്ചത്. തനിയ്ക്ക് മാനസികമായുള്ള പിന്‍ബലം നല്‍കുന്ന ആളെന്ന നിലയില്‍ സമാന്തയും വിജയ് ദേവരകൊണ്ടയെ അംഗീകരിക്കുകയായിരുന്നുവത്രെ.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

10 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

10 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago