തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് സമ്മിശ്ര പ്രതികരണം. ആദ്യ ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ലിയോയ്ക്ക് സാധിച്ചില്ല. ഇത് കളക്ഷനെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 64.80 കോടി കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ 36 കോടിയില്‍ ഒതുങ്ങി.
പ്രതീക്ഷിച്ച പ്രതികരണമല്ല ചിത്രത്തിന് റിലീസിന് തൊട്ടുപിന്നാലെ ചിത്രത്തിന് ലഭിച്ചത്. ഇത് തിരിച്ചടിയാകുകയായിരുന്നു. സൗത്ത് ഇന്ത്യക്ക് പുറത്ത് ചിത്രത്തിനു വലിയ സ്വീകാര്യത ലഭിക്കുന്നില്ല. രണ്ടാം ദിനം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 24 കോടി കളക്ട് ചെയ്‌തെങ്കില്‍ സൗത്ത് ഇന്ത്യക്ക് പുറത്തുനിന്ന് ചിത്രത്തിനു രണ്ടാം ദിനം നേടാനായത് രണ്ട് കോടി മാത്രമാണ്.
വിജയ് ആരാധകർ ഏറെയുള്ള കേരളത്തിലും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. കേരളത്തില്‍ നിന്ന് ആറ് കോടിക്ക് അടുത്ത് രണ്ടാം ദിനം കളക്ട് ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകേഷ് കനകരാജ് യൂണിവേഴ്സിൽ തന്നെയാണ് ലിയോയും സംവിധായകൻ ലിയോയും ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ഇടിവ് സംഭവിക്കാനാണ് സാധ്യതയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…