Mammootty
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് നാളെ മുതല്‍ കൂടുതല്‍ സ്‌ക്രീനുകള്‍. വിജയ് ചിത്രം ലിയോ റിലീസ് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ മിക്ക സ്‌ക്രീനുകളില്‍ നിന്നും കണ്ണൂര്‍ സ്‌ക്വാഡ് മാറ്റിയിരുന്നു. എന്നാല്‍ ലിയോയ്ക്ക് പ്രതീക്ഷിച്ച പോലെ മികച്ച പ്രതികരണങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നാളെ മുതല്‍ കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കും.
ലിയോ റിലീസ് ദിവസമായ ഇന്ന് 130 സ്‌ക്രീനുകളില്‍ മാത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ് ഉണ്ടായിരുന്നത്. നാളേക്ക് അത് 160 സ്‌ക്രീനുകളായി ഉയരും. പൂജ അവധി ദിനങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച കളക്ഷന്‍ ലഭിക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് ഇതിനോടകം 80 കോടിക്ക് അടുത്ത് വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിട്ടുണ്ട്. പൂജ അവധി ദിനങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിച്ചാല്‍ 90 കോടി കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…