Categories: latest news

തമിഴ്‌നാട്ടില്‍ ലിയോ തുടങ്ങുക കേരളത്തിലെ രണ്ടാമത്തെ ഷോ കഴിയുമ്പോള്‍ ! വിജയ് ആരാധകരുടെ പ്രതിഷേധത്തിനു സാധ്യത

തമിഴ്‌നാട്ടിലെ വിജയ് ആരാധകര്‍ക്ക് തിരിച്ചടി. ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ ആദ്യ പ്രദര്‍ശനം രാവിലെ ഒന്‍പതിന് മാത്രം. സംസ്ഥാനത്ത് സ്‌പെഷ്യല്‍ മോര്‍ണിങ് ഷോ ഉണ്ടാകില്ലെന്ന് ഡിഎംകെ സര്‍ക്കാരാണ് തീരുമാനിച്ചത്. രാവിലെ ഒന്‍പതിനാണ് തമിഴ്‌നാട്ടില്‍ ‘ലിയോ’യുടെ ആദ്യ പ്രദര്‍ശനം. എന്നാല്‍ കേരളത്തില്‍ അടക്കം ചിത്രം അതിരാവിലെ പ്രദര്‍ശിപ്പിക്കും.

റിലീസ് ചെയ്ത് ആദ്യ ആറ് ദിവസം അതിരാവിലെ ഷോ അനുവദിക്കണമെന്നാണ് ‘ലിയോ’യുടെ അണിയറ പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന വിധം ആദ്യ ആറ് ദിവസങ്ങളില്‍ അഞ്ച് ഷോ നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിരാവിലെയുള്ള ഷോയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ‘ലിയോ’ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു.

ആദ്യ ദിവസത്തിലെ ആദ്യ ഷോ രാവിലെ ഒന്‍പതിന് മാത്രമാണ് തമിഴ്‌നാട്ടില്‍ ആരംഭിക്കുക. തമിഴ്‌നാടിന് പുറത്ത് അപ്പോഴേക്കും രണ്ടാമത്തെ ഷോ കഴിയാറാകും. അജിത് കുമാര്‍ ചിത്രം ‘തുനിവ്’ റിലീസ് ചെയ്ത ദിവസം പുലര്‍ച്ചെ നാലിന് തമിഴ്‌നാട്ടില്‍ ഫാന്‍സ് ഷോ അനുവദിച്ചിരുന്നു. ഈ ഷോയ്ക്ക് എത്തിയ അജിത് ആരാധകന്‍ മരിച്ചതാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റിലീസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി തിയറ്ററിനു മുന്നിലൂടെ പോകുകയായിരുന്ന ലോറിയുടെ മുകളിലേക്ക് കയറി സാഹസം കാണിച്ചാണ് യുവാവ് മരിച്ചത്.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

2 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

2 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

9 hours ago