Rajinikanth
തമിഴകത്ത് സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകര്‍ തമ്മിലുള്ള പോര്‍വിളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഉലകനായകന് കമല്‍ ഹാസന്റെയും തലൈവര്‍ രജനികാന്തിന്റെയും ആരാധകര്‍ തമ്മിലും ഒരുകാലത്ത് വലിയ വൈരാഗ്യത്തിലായിരുന്നു. എന്നാല്‍ താരങ്ങള്‍ തമ്മില്‍ പകരം വയ്ക്കാനില്ലാത്ത ആത്മബന്ധമാണ് ഇന്നും പുലര്‍ത്തുന്നത്.
ബാലതാരമായി സിനിമയിലെത്തിയ കമല്‍ ഹാസന് തന്റെ കരിയറില്‍ പ്രശ്തനാകുന്ന സമയത്താണ് രജനികാന്ത് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പത്തോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങള്‍ ഉറ്റസുഹൃത്തുക്കളായി മാറിയിരുന്നു. തുടക്കകാലത്ത് രജനികാന്തിന് സഹായങ്ങളും ഉപദേശവും കമല്‍ നല്‍കിയിരുന്നു.
രജനികാന്തിനോട് ഒറ്റക്ക് സിനിമ ചെയ്യാനും പ്രതിഫലം കൂട്ടി ചോദിക്കാനും ഉപദേശിച്ചത് കമലായിരുന്നു. പിന്നീട് രജനികാന്തിന്റെ കരിയറില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്. തമിഴകത്തിന്റെ തലൈവരിലേക്കുള്ള താരത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇന്ന് 100 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന താരമൂല്യമുള്ള നടനാണ് രജനി.
താരപദവിയില്‍ കമലിനെക്കാള്‍ മുന്നിലാണ് രജനികാന്തെങ്കിലും അഭിനയമികവും കൊണ്ടും വ്യത്യസ്ഥതകൊണ്ടും കമല്‍ ഹാസന് വേറിട്ടുനില്ക്കുന്നു. കരിയറിലെ മത്സരങ്ങള്‍ക്കപ്പുറത്ത് ഇരുവരും തമിഴ് സിനിമക്ക് പകരം വയ്ക്കാനില്ലാത്ത് താരങ്ങളാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ,…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…