വിജയ് ആരാധകര്‍ ഏറെ കാത്തിരുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഈ മാസം പത്തൊന്‍പതിന് തിയറ്ററുകളിലെത്തും. വിജയ്- തൃഷ ജോഡികള്‍ ഒന്നിക്കുന്ന ആക്ഷന്‍ സിനിമ തിയറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ വിജയുടെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
300 കോടി ബജറ്റില്‍ എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ലിയോയില്‍ ദളപതി വിജയുടെ പ്രതിഫലം 120 കോടിയാണെന്നാണ് പുറത്ത് വരുന്ന് വിവരങ്ങള്‍. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ വിജയും സ്ഥാനം പിടിക്കും. തമിഴില്‍ വിജയിയെക്കാള്‍ പ്രതിഫലം വാങ്ങുന്നത് രജനികാന്താണ്. 200 കോടിയാണ് ജയിലര്‍ എന്ന ചിത്രത്തില്‍ രജനികാന്തിന് ലഭിച്ച പ്രതിഫലം.
വിജയുടെ ആദ്യ ചിത്രമായ വെട്രിയില്‍ അഞ്ഞൂര്‍ രൂപയായിരുന്നു പ്രതിഫലം. ബാലതാരമായി സിനിമയിലെത്തിയ വിജയ് ഇന്ന് തമിഴകത്തിന്റെ ദളപതിയാണ്. തന്നെ ആരാധിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയാണ് സിനിമകള്‍ ചെയ്യുന്നത് എന്ന് താരം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററിക് സിനിമകള്‍ മാത്രമാണ് വിജയ് സെലക്ട് ചെയ്യാറുള്ളു. ഏറ്റവും ഒടുവില്‍ ചെയ്ത സിനിമകളില്‍ 100 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…