Categories: latest news

നയന്‍താരക്ക് വെല്ലുവിളിയാകുമോ? തമിഴകത്തിന്റെ മനംകവര്‍ന്ന് മഞ്ജു

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍. നീണ്ട ഒരു ഇടവേളക്കുശേഷം തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ടാണ് മഞ്ജു ഇന്റസ്ട്രിയില്‍ തിരികെ എത്തിയത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ലേഡീസ് സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെപ്പോലും കടത്തിവെട്ടി തമിഴകത്തിന്റെ മനം കവര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യര്‍.

നയന്‍സിന്റെ മാസ്സ് സ്‌ക്രീന്‍ പ്രസന്‍സിനെ മറികടക്കാന്‍ തൃഷക്കുപ്പോലും കഴിയില്ല എന്ന് ആരാധകര്‍ ഒന്നടങ്കം പറഞ്ഞിരുന്നു. എന്നാല്‍ അസുരന്‍, തുനിവ് എന്നീ ചിത്രങ്ങളിലെ അഭിനയമികവുകൊണ്ട് ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് മഞ്ജു. താരത്തിന്റെ തമിഴ് ഇന്റസ്ട്രിയിലേക്കുള്ള ചുവടുവയ്പ്പ് നയന്‍താരക്ക് വെല്ലുവിളിയാകുമെന്ന് തീര്‍ച്ച.

മഞ്ജുവിന്റെ അടുത്ത പ്രൊജക്ട് രജനികാന്തിനൊപ്പമാണ്. ഇതിനുപുറമെ ആര്യക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പം മിസ്റ്റര്‍ എക്സ് എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നു. തുനിവിലെ മഞ്ജുവിന്റെ അഭിനയ മികവിനെ പ്രശംസിച്ചുകൊണ്ട് സിനിമാ നിരൂപകന്‍ ചെയ്യാറു ബാലുവും രംഗത്തെത്തിയിരുന്നു.

‘തുനിവില്‍ നയന്‍താരയുടെ പേര് ആദ്യം പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവിന്റെ പ്രകടനം മൂന്ന് നയന്‍താരക്ക് തുല്യമാണ്. ധനുഷിനെ വരെ പിന്നിലാക്കിയ പ്രകടമായിരുന്നു അസുരനില്‍ താരം കാഴ്ച്ചവച്ചത്’ ചെയ്യാറ ബാലു പറഞ്ഞു. മികച്ച അഭിനയംകൊണ്ട് തമിഴകത്ത് ഏറെ ജനപ്രീതി ലഭിച്ച മഞ്ജുവിന് നയന്‍ താരയെക്കാള്‍ ഉയരാന്‍ കഴിയുമെന്നാണ് ആരാധകര്‍പറയുന്നത്

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

10 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

10 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

17 hours ago