Categories: latest news

ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് രമ്യ പാണ്ഡ്യൻ

ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി കൂട്ടുകെട്ടിലെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രമ്യ പാണ്ഡ്യൻ. രമ്യയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ ചർച്ചയായിരിക്കുന്നത്. 

ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രറ്റികളിൽ ഒരാൾകൂടിയാണ് രമ്യാ പാണ്ഡ്യൻ.

തമിഴ് ബിഗ് ബോസ് സീസൺ 4ൽ തേർഡ് റണ്ണർഅപ്പും ബിഗ് ബോസ് അൾട്ടിമേറ്റ് സെക്കൻഡ് റണ്ണർഅപ്പുമായിരുന്നു താരം. കുക്ക് വിത്ത് കോമളി എന്ന കുക്കറി ഷോയിലും താരം രണ്ടാം സ്ഥാനം നേടിയിരുന്നു.

2015ൽ ഡമ്മി ടപ്പാസ് എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമ അരങ്ങേറ്റം. പിന്നാലെ അഭിനയിച്ച ജോക്കർ, ആൺ ദേവദൈ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളത്തിൽ താരത്തിന്റെ ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.

തമിഴ് സംവിധായകൻ ദുരൈ പാണ്ഡയന്റെ മകളാണ് 31കാരി രമ്യ. ബയോമെഡിക്കൽ എഞ്ചിനീയറിങ് ബിരുദധാരി കൂടിയായ രമ്യ റിസേർച്ച് ഡവലപ്മെന്റ് അനലിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. 

അനില മൂര്‍ത്തി

Recent Posts

ഇന്ദ്രന്‍സിനോട് വലിയ ആരാധനയെന്ന് സൂര്യ

ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്…

10 hours ago

ക്ലോത്തിംഗ് ബിസിനസ് വര്‍ക്കൗട്ടായില്ല, നഷ്ടം വന്നു; നമിത

ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് നമിതാ പ്രമോദ്. സംരംഭകകൂടിയാണ്…

10 hours ago

ഒരു വര്‍ഷക്കാലം സ്ഥിരമായി മദ്യപിച്ചു

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ…

10 hours ago

തിരുപ്പതി ദര്‍ശനം നടത്തി തൃഷ; വിജയിക്ക് വേണ്ടിയോ?

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തൃഷയുടെ തിരുപ്പതി സന്ദര്‍ശനം.…

10 hours ago

മനോഹരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

10 hours ago