Categories: Gossips

ലിയോ വരുന്നതോടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ കാര്യത്തില്‍ തീരുമാനമാകും; നൂറ് കോടി കളക്ഷനായി മമ്മൂട്ടി ഇനിയും കാത്തിരിക്കണം !

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 70 കോടിക്ക് അടുത്തെത്തി. ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 100 കോടിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി പടമാകുമോ കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി ചിത്രത്തിനു എട്ടിന്റെ പണിയാണ് കിട്ടാന്‍ പോകുന്നത് !

Vijay

വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന നിരവധി സ്‌ക്രീനുകളാണ് ലിയോയ്ക്ക് വേണ്ടി ഗോകുലം മൂവീസ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 19 ന് ലിയോ എത്തുന്നതോടെ മിക്ക സ്‌ക്രീനുകളില്‍ നിന്നും കണ്ണൂര്‍ സ്‌ക്വാഡ് പുറത്താകും. വിജയ് ചിത്രത്തിന്റെ വരവ് ബോക്‌സ്ഓഫീസില്‍ നൂറ് കോടി കളക്ട് ചെയ്യാനുള്ള മമ്മൂട്ടി ചിത്രത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കും.

നിലവിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഒക്ടോബര്‍ 19 ആകുമ്പോഴേക്കും കണ്ണൂര്‍ സ്‌ക്വാഡിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 ലക്ഷം കടക്കാനാണ് സാധ്യത. വിജയ് ചിത്രത്തിനു മോശം അഭിപ്രായം ലഭിച്ചാല്‍ മാത്രമേ കണ്ണൂര്‍ സ്‌ക്വാഡിന് സ്‌ക്രീനുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ.

അനില മൂര്‍ത്തി

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

45 minutes ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

51 minutes ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

1 hour ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

9 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

10 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

10 hours ago