Categories: latest news

പ്രണയിച്ച ആളോട് മരിക്കുന്നിടത്തോളം ദേഷ്യം ഉണ്ടാകില്ല: അഭയ

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം.

Gopi Sundar and Abhaya Hiranmayi

ഇതിനിടെ റിലേഷന്‍ഷിപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും തന്റെ ബ്രേക്കപ്പിനെ കുറിച്ചുമൊക്കെയുള്ള അഭയയുടെ പ്രതികരണം ശ്രദ്ധനേടുകയാണ്. ഓരോ ബന്ധങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ റിലേഷന്‍ഷിപ്പിനെ നിര്‍വ്വചിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അഭയ പറയുന്നു. മാതൃഭുമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭയ ഹിരണ്‍മയി.

‘വിവാഹം കഴിച്ചില്ലെങ്കില്‍ കൂടിയും, അതിനോട് അടുത്തുനിന്ന ഒരു ബന്ധത്തിലാണ് ഞാന്‍ ജീവിച്ചുകൊണ്ടിരുന്നത്. ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ഇന്‍ഡിവിജ്വലി സ്പെയ്സ് വേണം എന്നുള്ളതുകൊണ്ട് എന്റെ പാര്‍ട്ണര്‍ക്കും ആ സ്പെയ്സ് ഞാന്‍ കൊടുത്തിരുന്നു. ഞാന്‍ മരിക്കുന്നിടത്തോളം ഞാന്‍ പ്രണയിച്ച ആളോട് എനിക്ക് ദേഷ്യം ഉണ്ടാകില്ല, അദ്ദേഹത്തിന് നന്മ ഉണ്ടാകണമെന്നേ ഞാന്‍ ആഗ്രഹിക്കൂ.’ അഭയ വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

46 minutes ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

52 minutes ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

1 hour ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

9 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

10 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

10 hours ago