latest news
പ്രണയിച്ച ആളോട് മരിക്കുന്നിടത്തോളം ദേഷ്യം ഉണ്ടാകില്ല: അഭയ
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം.

ഇതിനിടെ റിലേഷന്‍ഷിപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും തന്റെ ബ്രേക്കപ്പിനെ കുറിച്ചുമൊക്കെയുള്ള അഭയയുടെ പ്രതികരണം ശ്രദ്ധനേടുകയാണ്. ഓരോ ബന്ധങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ റിലേഷന്‍ഷിപ്പിനെ നിര്‍വ്വചിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അഭയ പറയുന്നു. മാതൃഭുമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭയ ഹിരണ്‍മയി.
‘വിവാഹം കഴിച്ചില്ലെങ്കില്‍ കൂടിയും, അതിനോട് അടുത്തുനിന്ന ഒരു ബന്ധത്തിലാണ് ഞാന്‍ ജീവിച്ചുകൊണ്ടിരുന്നത്. ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ഇന്‍ഡിവിജ്വലി സ്പെയ്സ് വേണം എന്നുള്ളതുകൊണ്ട് എന്റെ പാര്‍ട്ണര്‍ക്കും ആ സ്പെയ്സ് ഞാന്‍ കൊടുത്തിരുന്നു. ഞാന്‍ മരിക്കുന്നിടത്തോളം ഞാന്‍ പ്രണയിച്ച ആളോട് എനിക്ക് ദേഷ്യം ഉണ്ടാകില്ല, അദ്ദേഹത്തിന് നന്മ ഉണ്ടാകണമെന്നേ ഞാന്‍ ആഗ്രഹിക്കൂ.’ അഭയ വ്യക്തമാക്കി.
