ബോളിവുഡ് സിനിമാ ലോകത്ത് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് സൗന്ദര്യ റാണി ഐശ്വര്യയുടെ പേരാണ്. പാരിസ് ഫാഷന്‍ വീക്കില്‍ തിളങ്ങിയ ഐശ്വര്യ റായിക്കൊപ്പം അഭിഷേക് ബച്ചന്‍ എത്തിയിരുന്നില്ല. അത് മുതലെടുത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. അതിനിടയില്‍ പഴയ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവുമായുള്ള സ്നേഹ ബന്ധത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ കാര്യം വൈറലായിരിക്കുന്നു.
ബോളിവുഡില്‍ ഏറ്റവും ചര്‍ച്ചയായ പ്രണയ വിവാഹവുമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ചായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ അതിനെ എല്ലാം അതിജീവിച്ച് 2007 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പല തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളതാണ്.
എന്നാല്‍ തങ്ങള്‍ക്കിടയിലെ പ്രണയത്തെ കുറിച്ച് ഐശ്വര്യ തുറന്ന് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘വഴക്കിട്ടു കഴിഞ്ഞാല്‍ എപ്പോഴും ആദ്യം സോറി പറയുന്നത് ഞാന്‍ തന്നെയാണെന്നും, സോറി പറഞ്ഞ് ആ വിഷയം അവസാനിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ജോധ അക്ബറിന്റെ ഷൂട്ടിങ് സമയത്താണ് അഭിഷേക് തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആ ചിത്രത്തിന് വേണ്ടി രാജകീയമായി, ഒരു വധുവിനെ പോലെ ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നുവത്രെ അത്.’ ഐശ്വര്യ റായി പറഞ്ഞിരുന്നു.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…