പട്ടാളമെന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട് നടിയാണ് ടെസ. അവതാരകയായി തിളങ്ങുന്ന സമയത്തായിരുന്നു ടെസയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആദ്യ സിനിമയ്ക്ക് ശേഷം വീണ്ടും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും താരം ഒന്നുപോലും സ്വീകരിച്ചിരുന്നില്ല. ഏറെ നാളുകൾക്ക് ശേഷം അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ടെസയിപ്പോൾ. ചക്കപ്പഴം പരമ്പരയിലൂടെ ടെസയുടെ മടങ്ങി വരവ്.
ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് അഭിനയത്തിലേക്ക് വരാതിരുന്നതിന് കാരണം അമ്മയുടെ പേടിയാണെന്നാണ് ടെസ പറയുന്നത്. ‘ഞാന്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ അമ്മയ്ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. എന്റെ ഭാവി എങ്ങനെയാവുമെന്നോര്‍ത്ത് ആശങ്കയുണ്ടായിരുന്നു. പട്ടാളം സിനിമ ഇറങ്ങി അധികം വൈകാതെ കല്യാണം കഴിഞ്ഞു. സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.’ ടെസ പറഞ്ഞു.
23 വയസ് ആവുമ്പോഴേക്ക് എന്നെ കെട്ടിച്ചുവിടണമെന്നായിരുന്നു അമ്മ ചിന്തിച്ചത്. കരിയര്‍ ഓറിയന്റഡായി പോവണമെന്നൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായാണ് എനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സിനിമയിലൊക്കെ നില്‍ക്കുവാണേല്‍ നല്ല കല്യാണാലോചനകളൊന്നും വരില്ലെന്ന് അമ്മ പേടിച്ചിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സുതുറന്നത്.
അതേസമയം മടങ്ങിവരവും മോശമാക്കിയില്ല ടെസ. പ്രേക്ഷക മനസിൽ പതിഞ്ഞ പ്രതീക്ഷകളോട് കൂറുപുലർത്തുകയാണ് ടെലി സീരിസിലൂടെയും താരം. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വൈകാതെ താരം ബിഗ് സ്ക്രീനിലേക്ക് തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…