Categories: latest news

പ്രതിഫലത്തിൽ നയൻസിനെ പിന്നിലാക്കി തൃഷ

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന റെക്കോർഡ് തൃഷക്ക്. ഒമ്പത് അക്ക പ്രതിഫലം വാങ്ങിയ ആദ്യ തെന്നിന്ത്യൻ നടി നയൻതാരയായിരുന്നു. എന്നാൽ ഇപ്പോൾ നയൻതാരയേക്കാൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നായിക എന്ന റെക്കോർഡ് തൃഷക്ക് സ്വന്തം. 20 വർഷത്തിലേറെയായി നായികയായി അഭിനയ രംഗത്തുള്ള തൃഷ സപ്പോർട്ടിങ് റോളുകളിൽ അഭിനയിക്കാറുമില്ല. 

തൃഷയുടെ അഭിനയമികവും യൗവ്വനം തുളുമ്പുന്ന സൗന്ദര്യവുമാണ് നയൻതാരയുടെ പ്രതിഫലത്തെ വെല്ലുന്ന തരത്തിൽ തൃഷയുടെ പ്രതിഫലം ഉയരാൻ കാരണം. മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽഹാസന്റെ വരാനിരിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് തൃഷയക്ക് 12 കോടി രൂപ പ്രതിഫലമായി ലഭിച്ചേക്കും.

ബി​ഗ് ബജറ്റ്, പാൻ ഇന്ത്യൻ സിനിമകൾ നിരവധി റിലീസ് ചെയ്യാൻ തുടങ്ങിയതോടെ അടുത്ത കാലത്തായി നായികമാർ നായകന്മാർക്ക് തുല്യമായ പ്രതിഫലം വാങ്ങുന്നുണ്ട്. 10 മുതൽ 11 കോടി രൂപ വരെയാണ് നായികമാർ പ്രതിഫലമായി കൈപറ്റുന്നത്. ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാരയ്ക്ക് 11 കോടി രൂപയാണ് ചിത്രത്തിന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്നത് അനുഷ്‌ക ഷെട്ടിയാണ്. ആറ് കോടി രൂപയാണ് പ്രതിഫലം. ഇപ്പോൾ തെലുങ്ക്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ് അനുഷ്ക.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

14 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

14 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

17 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

18 hours ago