Categories: latest news

ശാലിനിയ്ക്ക് മുൻപ് അജിത്തി്ന രണ്ട് പ്രണയങ്ങളുണ്ടായിരുന്നു, രണ്ടും നടിമാർ; വെളിപ്പെടുത്തൽ

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നായക നടനാണ് അജിത്. സൂപ്പർ സ്റ്റാറുകളും അഭിനയ കുലപതികളുമുണ്ടായിട്ടും അജിത്തിന്റെ പ്രേക്ഷകപ്രീതി എന്നും ഒരുപടി മുന്നിൽ തന്നെ നിന്നു. അതിന് ഒരു കോട്ടവും ഇക്കാലമത്രയും സംഭവിച്ചട്ടില്ലയെന്നതും ശ്രദ്ധേയമാണ്. വിവാദങ്ങളോടെന്നും കൃത്യമായ അകലം പാലിച്ചിരുന്നു താരം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പൂർണതയിൽ ചെയ്യുന്നതിൽ എന്നും അജിത് സംതൃപ്തി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാകാണം വ്യക്തി ജീവിതത്തിലും അതേ അച്ചടക്കം പാലിക്കാൻ അദ്ദേഹത്തിന് സാധിച്ചത്. ഇതിന് പങ്കാളി ശാലിനിയുടെ പിന്തുണയും വലുതാണ്. 

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആഘോഷമാക്കിയ പ്രണയ ജോഡികളിലൊന്നാണ് അജിത് – ശാലിനി ദമ്പതികളുടേത്. തമിഴിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിക്കുന്നതിനിടയിലാണ് ശാലിനി അജിത്തുമായി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. 2000ലാണ് ശാലിനിയെ അജിത്ത് വിവാഹം ചെയ്തത്. അമർക്കളം എന്ന സിനിമയാണ് ഇരുവരുടെയും പ്രണയ മോഹങ്ങൾ മൊട്ടിടാൻ കാരണവും. 

അതേസമയം ശാലിനിയുമായി പ്രണയത്തിലാകുന്നതിന് മുൻപ് അജിത്തിന് രണ്ട് പ്രണയങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നടി ഹീര രാജഗോപാലുമായി അജിത്ത് പ്രണയത്തിലായിരുന്നു. ഇത് അക്കാലത്ത് തന്നെ പല ചർച്ചകൾക്കും കാരണമായിരുന്നു. എന്നാൽ ആ പ്രണയ ജീവിതം വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപെ അവസാനിച്ചു. ഇപ്പോഴിത് ശാലിനിക്കും ഹീരയ്ക്കുമിടയിൽ അജിത്തിന് ഒരു പ്രണയം കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ നിരൂപകൻ ബയിൽവാൻ രം​ഗനാഥൻ. ‘ഹീരയുമായുള്ള പ്രണയ ബന്ധം തകർന്നതിന് ശേഷം അജിത്ത് മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു.’

Shalini and Ajith

‘1996ൽ പുറത്തിറങ്ങിയ വന്മതി എന്ന ചിത്രത്തിലെ നായിക സ്വാതിയായിരുന്നു അജിത്ത് സ്നേഹിച്ചിരുന്ന പെൺകുട്ടി. ഒരു ഘട്ടത്തിൽ സ്വാതിയെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹവുമായി അജിത്ത് സ്വാതിയുടെ കുടുംബത്തെ സമീപിച്ചു. പക്ഷെ നടിയുടെ കുടുംബത്തിന് ആ ബന്ധത്തോട് യോജിക്കാൻ കഴിയാതെ പോയതോടെ അജിത്ത് ആ പ്രണയം ഉപേക്ഷിക്കുകയായിരുന്നു.’ അദ്ദേഹം പറഞ്ഞു.  അതേസമയം ഹീരയുമായി വളരെ അടുത്ത ബന്ധമാണ് അജിത്തിനുണ്ടായിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

അനില മൂര്‍ത്തി

Recent Posts

എനിക്ക് അഹങ്കാരമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്: എസ്തര്‍ അനില്‍

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…

9 hours ago

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രീനി മാറിയോ? പേളി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

9 hours ago

അടുത്തയാളുടെ പിറകെ പോയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്; എലിസബത്ത് പറയുന്നു

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

9 hours ago

ദേവസേനയെപ്പോലെ.. ഇഷാനിയോട് അച്ഛന്‍ കൃഷ്ണ കുമാര്‍

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…

9 hours ago

പ്രേമിച്ച് ലിവിംഗ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ ഇനി വയ്യ: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

9 hours ago