കണ്ണൂര്‍ സ്‌ക്വാഡില്‍ ഏറെ കയ്യടി വാരിക്കൂട്ടിയ കഥാപാത്രമാണ് കാസര്‍ഗോഡ് എസ്.പി മനു നീതി ചോളന്‍. നടന്‍ കിഷോറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ കിഷോറിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ ഈ കഥാപാത്രം ചെയ്യാന്‍ ആദ്യ പരിഗണന കിഷോറിന് അല്ലായിരുന്നു, മറ്റൊരു ദക്ഷിണേന്ത്യന്‍ നടനായിരുന്നു.
പ്രകാശ് രാജിനെയാണ് തങ്ങള്‍ കാസര്‍ഗോഡ് എസ്.പിയായി ആദ്യം പരിഗണിച്ചതെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡോണി ഡേവിഡ് രാജ് പറഞ്ഞു. പ്രകാശ് രാജ് സാര്‍ ഈ കഥാപാത്രം ചെയ്യാന്‍ സമ്മതം അറിയിച്ചതാണ്. പക്ഷേ ഡേറ്റ് ക്ലാഷ് കാരണം പിന്നീട് പ്രകാശ് രാജ് സാര്‍ ഒഴിയുകയായിരുന്നു.
പിന്നീട് സത്യരാജിനെ കഥ കേള്‍പ്പിച്ചു. അദ്ദേഹത്തിനു ചോളന്‍ എന്ന കഥാപാത്രം ഒരുപാട് ഇഷ്ടമായി. എന്നാല്‍ താടിയെടുക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് സത്യരാജും ഒഴിവായി. നരെയ്നെ കൂടി ആലോചിച്ചെങ്കിലും പിന്നീട് കിഷോറില്‍ ഉറപ്പിക്കുകയായിരുന്നെന്നും ഡോണി പറഞ്ഞു.
അതേസമയം കണ്ണൂര്‍ സ്‌ക്വാഡ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടന്നു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…