തെലുങ്ക് സിനിമ ലോകത്തെ മിന്നും താരമാണ് നാഗാർജുന. പ്രായം തളർത്താത പ്രകടനവുമായി ഇന്നും ടോളിവുഡ് ഇൻഡസ്ട്രിയിൽ നാഗാർജുന തന്റെ സാനിധ്യമറിയിക്കുന്നു. മക്കളുടെ കടന്നുവരവുപോലും അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചട്ടില്ലയെന്നുവേണം പറയാൻ. നാഗ ചൈതന്യ, അഖിൽ അക്കിനേനി എന്നിവരാണ് നാഗാർജുനയുടെ രണ്ട് മക്കൾ. ഇരുവരും ബിഗ് സ്ക്രീനിൽ തങ്ങളുടെ വരവ് ഇതിനോടകം അറിയിച്ചുകഴിഞ്ഞു. എന്നാൽ ഇരുവരുടെയും അമ്മമാർ രണ്ടുപേരാണ്. ആദ്യ ഭാര്യ ലക്ഷ്മി ദഗുബതിയിൽ നാഗാർജുനയ്ക്ക് പിറന്ന മകനാണ് നാഗ ചൈതന്യ. നടി അമലയുടെ മകനാണ് അഖിൽ.
1984 ലാണ് നാഗാർജുന ലക്ഷ്മി ദഗുബതിയെ വിവാഹം ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ നാഗാർജുനയുടെ സിനിമ പ്രവേശനത്തിന് മുൻപ്. 1986ൽ ലക്ഷ്മി നാഗ ചൈതന്യയ്ക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ ആറ് വർഷം മാത്രമാണ് ഈ ബന്ധം നിലനിന്നത്. 1990ൽ നാഗാർജുനയും ലക്ഷ്മിയും വിവാഹ മോചിതരായി. പിന്നീട് അമലയുമായി പ്രണയത്തിലായ നാഗാർജുന ഇവരെ വിവാഹം ചെയ്യുകയായിരുന്നു.
ആദ്യ ഭാര്യ ലക്ഷ്മിയുമായി വിവാഹം ബന്ധം വേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാഗാർജുനയും ചേർത്തുവായിക്കുന്ന നിരവധി കഥകളാണ് ടോളിവുഡിലുള്ളത്. എന്നാൽ ഇരുവരും ഇതിനെക്കുറിച്ച് ഒരിക്കൽപോലും മനസ് തുറന്നട്ടില്ലയെന്നതാണ് യാഥാർത്ഥ്യം. അതേസമയം താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത് ഇരവരും പിരിയാൻ കാരണം സിനിമയാണെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം നാഗാർജുന അഭിനയ രംഗത്തേക്ക് കടക്കുന്നതിൽ ലക്ഷ്മിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇരുവരും തമ്മിൽ അകലുന്നതും വിവാഹമോചനം നേടുന്നതും.
വിവാഹ മോചിതനായി രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു അമലയുമായുള്ള നാഗാർജുനയുടെ രണ്ടാം വിവാഹം. എന്നാൽ വിവാഹത്തോടെ അമല ബിഗ് സ്ക്രീനിനോടും വിടപറഞ്ഞു. പിതാവിനെ പോലെ തന്നെ നാഗചൈതന്യയുടെയും വിവാഹ ജീവിതവും ടോളിവുഡിലെ ചൂടൻ ചർച്ചയായിരുന്നു. നടി സാമന്തയെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധവും നാല് വർഷം മാത്രമാണ് നീണ്ടുനിന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…