Kannur Squad
രണ്ടാം ദിനത്തില്‍ ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ വാരിക്കൂട്ടി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 13 കോടി കടന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ സൂപ്പര്‍ഹിറ്റാകുന്ന ചിത്രങ്ങളുടെ നിരയില്‍ ഇനി കണ്ണൂര്‍ സ്‌ക്വാഡും ഉണ്ടാകും.
ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.40 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ ഇത് 2.75 കോടിയായി. ജിസിസിയില്‍ ആദ്യ ദിനത്തില്‍ 2.80 കോടി മാത്രമായിരുന്നു കളക്ഷനെങ്കില്‍ രണ്ടാം ദിനത്തില്‍ അത് 4.95 കോടിയായി ഉയര്‍ന്നു. നബി ദിനത്തോടു അനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി അവധി ദിനങ്ങളാണ്. ഇക്കാരണത്താലാണ് ജിസിസിയില്‍ ചിത്രത്തിനു വന്‍ തിരക്ക് അനുഭവപ്പെടുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ കളക്ഷന്‍ കണ്ണൂര്‍ സ്‌ക്വാഡ് മറികടക്കാനാണ് സാധ്യത.
മമ്മൂട്ടി കമ്പനി നിര്‍മിച്ച നാലാമത്തെ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ലോ ഹൈപ്പില്‍ തിയറ്ററുകളിലെത്തിയ ചിത്രം മമ്മൂട്ടി കമ്പനി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച സിനിമ കൂടിയാണ്.
ആദ്യ ദിനം 160 സ്‌ക്രീനുകളിലും രണ്ടാം ദിനം 250 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ജനത്തിരക്ക് കാരണം അത് 317 സ്‌ക്രീനുകളായി ഉയര്‍ത്തിയിട്ടുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…