Categories: latest news

ആന്ധ്രയുടെ ജനകീയ മുഖ്യനാകാന്‍ മമ്മൂട്ടി; ഇനി യാത്രയുടെ രണ്ടാം ഭാഗം

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി അഭിനയിക്കാന്‍ മമ്മൂട്ടി ഹൈദരബാദിലേക്ക്. മമ്മൂട്ടിയെ നായകനാക്കി മഹി വി.രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ആദ്യ ഭാഗത്തില്‍ വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡി ആന്ധ്രയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയാണ് സിനിമ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ വൈ.എസ്.ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവചരിത്രമാണ് സിനിമ പറയുക. ആന്ധ്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് ജഗന്‍ മോഹന്‍.

തമിഴ് നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുക. വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി വീണ്ടും മമ്മൂട്ടി എത്തും. 15 ദിവസത്തെ ഡേറ്റാണ് ചിത്രത്തിനായി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണം. സെപ്റ്റംബര്‍ 21 മുതലാണ് മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുക. അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

അതേസമയം കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്നത്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago