Categories: latest news

വീണ്ടും പൊലീസ് വേഷത്തില്‍ മമ്മൂട്ടി; കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ക്രിസ്റ്റഫറിന് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലേക്ക്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഈ മാസം അവസാനം റിലീസ് ചെയ്യും. സെപ്റ്റംബര്‍ 28 ന് വേള്‍ഡ് വൈഡായി ചിത്രം റിലീസാകുമെന്ന് അനൗദ്യോഗിക വിവരം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ മമ്മൂട്ടിയോ ഔദ്യോഗികമായി റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ അഭിനയിക്കുന്നത്.

മുഹമ്മദ് ഷാഫിയുടേതാണ് കഥ. നടന്‍ കൂടിയായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം. ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ പുറത്തിറക്കിയിരിക്കുന്നു. ഇന്‍വസ്റ്റിഗേഷന്‍ ഴോണറിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്.

മമ്മൂട്ടിയുടെ അവസാന തിയറ്റര്‍ റിലീസുകളായ ക്രിസ്റ്റഫറും പാന്‍ ഇന്ത്യന്‍ ചിത്രമെന്ന ലേബലില്‍ എത്തിയ ഏജന്റും സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. കാതല്‍, ബസൂക്ക, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

11 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago