RDX
നീരജ് മാധവ്, ആന്റണി പെപ്പെ, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. കുടുംബപ്രേക്ഷകരും യുവാക്കളും ചിത്രത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കണ്ടത്. ഇപ്പോള്‍ ഇതാ സൂപ്പര്‍താര ചിത്രങ്ങളുടെയെല്ലാം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ആര്‍ഡിഎക്‌സ് ജൈത്രയാത്ര തുടരുകയാണ്.
ആര്‍ഡിഎക്‌സിന്റെ കളക്ഷന്‍ 81 കോടി കടന്നു. ദുല്‍ഖര്‍ ചിത്രം കുറുപ്പിനെ മറികടന്ന് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച സിനിമകളില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ് ആര്‍ഡിഎക്‌സ്. നാലാം സ്ഥാനത്തുള്ള ഭീഷ്മ പര്‍വ്വത്തെയും ആര്‍ഡിഎക്‌സ് ഉടന്‍ മറികടന്നേക്കും.
കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയെടുത്ത ജൂഡ് ആന്റണി ചിത്രം 2018, മോഹന്‍ലാല്‍ ചിത്രങ്ങളായ പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്ന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…