മലയാളത്തിൽ പുതുമുഖ നായികമാരിൽ ശ്രദ്ധേയയായ നമിത പ്രമോദിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു.
സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത് പതിവാണ് നമിത. അത്തരത്തിൽ നമിത ഏറ്റവും ഒടുവിൽ പങ്കുവെച്ച ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
തന്റെ 15-ാംവയസിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വർഷം പുതിയ തീരങ്ങളിൽ ലീഡ് റോളിലും താരം കലക്കൻ പെർഫോമൻസാണ് കാഴ്ചവെച്ചത്.
പുള്ളിപുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ഓർമയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നമിത എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല.
എന്നാൽ ഏഴോളം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് ഇതിൽ എടുത്ത് പറയേണ്ടത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…