Categories: latest news

അടിപൊളി ലുക്കിൽ നമിത പ്രമോദ്

മലയാളത്തിൽ പുതുമുഖ നായികമാരിൽ ശ്രദ്ധേയയായ നമിത പ്രമോദിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. 

സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത് പതിവാണ് നമിത. അത്തരത്തിൽ നമിത ഏറ്റവും ഒടുവിൽ പങ്കുവെച്ച ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

തന്റെ 15-ാംവയസിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വർഷം പുതിയ തീരങ്ങളിൽ ലീഡ് റോളിലും താരം കലക്കൻ പെർഫോമൻസാണ് കാഴ്ചവെച്ചത്.

പുള്ളിപുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ഓർമയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നമിത എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല.

എന്നാൽ ഏഴോളം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് ഇതിൽ എടുത്ത് പറയേണ്ടത്.

അനില മൂര്‍ത്തി

Recent Posts

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി മീര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

3 hours ago

അന്‍വര്‍ റഷീദ്, അമല്‍ നീരദ്, നിതീഷ് സഹദേവ്; അടുത്ത വരവിലും ഞെട്ടിക്കാന്‍ മമ്മൂക്ക

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി നാല്…

19 hours ago

നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്: രമ്യ നമ്പീശന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശന്‍.…

21 hours ago

ഗ്ലാമറസ് പോസുമായി അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

അതിസുന്ദരിയായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നൈല ഉഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

21 hours ago