Categories: latest news

ജയിലറിന്റെ വ്യാജന്‍ ടെലിഗ്രാമില്‍; ചോര്‍ന്നത് ക്ലാരിറ്റി കൂടിയ പ്രിന്റ് !

ജയിലറിന്റെ എച്ച്ഡി ദൃശ്യമികവുള്ള പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നു. തിയറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജന്‍ ടെലിഗ്രാമില്‍ അടക്കം വിലസുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി. റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് പ്രിന്റ് ചോര്‍ന്നത്.

ജയിലറിന്റെ ചില ദൃശ്യങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വ്യാജന്റെ ലിങ്ക് ഷെയര്‍ ചെയ്യരുതെന്നും പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നീട്ടാനും ആലോചനയുണ്ട്.

ഓഗസ്റ്റ് 10 നാണ് ജയിലര്‍ തിയറ്ററുകളിലെത്തിയത്. ഇതുവരെ വേള്‍ഡ് വൈഡായി 550 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, വിനായകന്‍ എന്നിവര്‍ ജയിലറില്‍ രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

1 hour ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

20 hours ago