Categories: Gossips

വയസ് 50 ആയി, ഇനിയൊരു വിവാഹം വേണ്ട എന്ന് തീരുമാനമൊന്നും എടുത്തിട്ടില്ല: സുകന്യ

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് സുകന്യ. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സുകന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

2002ല്‍ കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു സുകന്യയുടെ വിവാഹം. എന്നാല്‍ ശ്രീധര്‍ രാജഗോപാല്‍ എന്നയാളുമായുള്ള വിവാഹബന്ധം ഒരു വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ഇപ്പോഴിതാ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് താരം.

Sukanya

പുനര്‍വിവാഹം എന്നതിനെ പറ്റി ഇതുവരെയും ആലോചിച്ചിട്ടില്ലെന്ന് താരം പറയുന്നു. എന്നാല്‍ വീണ്ടുമൊരു വിവാഹം കഴിക്കില്ല എന്നൊരു തീരുമാനമെടുത്തിട്ടില്ല. എനിക്ക് 50 വയസ്സായി. ഇനി കല്യാണമെല്ലാം കഴിച്ച് കുട്ടികളൊക്കെ ആയാല്‍ തന്നെ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നതെല്ലാം സംശയമുണ്ട്. വരുന്നത് വരട്ടെ വിവാഹം വേണ്ടെന്ന തീരുമാനം ഇപ്പോഴും എടുത്തിട്ടില്ല. സുകന്യ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

9 hours ago

അതിമനോഹരിയായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

9 hours ago

യാത്രാ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

9 hours ago

സ്‌റ്റൈലിഷ് ലുക്കുമായി മമിത ബൈജു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത ബൈജു.…

9 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

2 days ago