Categories: latest news

പരീക്ഷണം അവസാനിപ്പിക്കാതെ മമ്മൂട്ടി; സൂപ്പര്‍താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെ?

ഒരുപിടി നല്ല സിനിമകളാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്യാനുള്ളത്. മിക്ക സിനിമകളും പരീക്ഷണ ചിത്രങ്ങളാണ് എന്നതാണ് കൗതുകം. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17 വ്യാഴാഴ്ച ആരംഭിച്ചു. ഈ വര്‍ഷം തന്നെ ഭ്രമയുഗം തിയറ്ററുകളിലെത്താന്‍ സാധ്യതയുണ്ട്. ഹൊറര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്.

മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതലിന്റെ ഷൂട്ടിങ് നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. സെപ്റ്റംബറില്‍ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ ആയിരിക്കും കാതലിന്റെ റിലീസ് എന്നാണ് വിവരം. മമ്മൂട്ടിയും ജിയോ ബേബിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കാതല്‍.

Kannur Squad

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് ആണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. നടന്‍ റോണി ഡേവിഡ് ആണ് ചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും. ക്രൈം ത്രില്ലറാണ് ചിത്രം. ഈ വര്‍ഷം തന്നെ കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലെത്തും.

ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്കയുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ മൂവിയാണെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി അഥിതി വേഷത്തിലെത്തിയ അബ്രഹാം ഓസ്ലറും ഈ വര്‍ഷം തിയറ്ററുകളിലെത്തും. ജയറാം നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

വിവാഹത്തിന്റെ ചിലവ് മാത്രം ഒരു കോടി രൂപ; അനുശ്രീ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍…

3 hours ago

സില്‍ക്കിനെപ്പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

3 hours ago

എങ്ങനെ ഒരു പെണ്ണിനെ വിശ്വസിക്കും: സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…

3 hours ago

തൃഷയ്ക്കൊപ്പമുള്ള ലിപ് ലോക്ക് രംഗത്ത് അഭിനയിക്കാന്‍ തയ്യാറാകാത്ത വിജയ് സേതുപതി

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

3 hours ago

നമ്മള്‍ക്ക് ദൈവം ഒരാളെ തരും; റിമി ടോമി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി…

3 hours ago

ആലോചനയില്‍ മുഴുകി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago