Mammootty and Ganesh Kumar
ക്യാരക്ടര്‍ വേഷങ്ങളിലൂടെയും വില്ലനായും മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനാണ് ഗണേഷ് കുമാര്‍. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമെല്ലാം ഗണേഷ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് തന്നോട് എന്തോ ഇഷ്ടകുറവുണ്ടെന്ന് തുറന്നുപറയുകയാണ് ഗണേഷ് ഇപ്പോള്‍. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗണേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്.
നടന്‍ മമ്മൂട്ടിക്ക് എന്തുകൊണ്ടോ തന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് പറയുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധകന്‍ ആണെന്നും മമ്മൂട്ടി തനിക്ക് റോള്‍ മോഡല്‍ ആണെന്നും ഗണേഷ് പറഞ്ഞു. മമ്മൂട്ടിക്ക് തന്നോടുള്ള താല്‍പര്യക്കുറവിന്റെ കാര്യം അറിയില്ലെന്നും ഗണേഷ് പറഞ്ഞു.
‘ മമ്മൂക്കയുമായി നല്ല ബന്ധമാണ്. മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ് ഞാന്‍. പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ മമ്മൂക്കയെ റോള്‍ മോഡലായി കാണുന്ന ആളാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷത്തില്‍ ഏറെയായി. ദ് കിങ്ങിലാണ് അവസാനമായി ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. എന്തുകൊണ്ടോ പുളിക്ക് എന്നെ ഇഷ്ടമല്ല. ഇതു പുള്ളിയോട് സംസാരിച്ചിട്ടില്ല. അതു സംസാരിക്കേണ്ട കാര്യമില്ല. അങ്ങനെയൊന്നും ഞാന്‍ ആരോടും ചോദിക്കില്ല,’ ഗണേഷ് പറഞ്ഞു.
‘ അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. വളരെ ലോഹ്യമാണ്. കാണുമ്പോള്‍ സംസാരിക്കും. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിനു എന്നോട് എന്തുകൊണ്ടോ ഇഷ്ടമല്ല,’ ഗണേഷ് കൂട്ടിച്ചേര്‍ത്തു.
ചിരിയഴകില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരായണന്കുട്ടി.…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…