Categories: Gossips

ജയിലറില്‍ കസറി ലാലേട്ടന്‍; ക്ലൈമാക്‌സില്‍ രജനിക്കും മേലെ !

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ‘ജയിലര്‍’ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. വേള്‍ഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ എങ്ങുനിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍താരം മോഹന്‍ലാലും ജയിലറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം മോഹന്‍ലാലും കസറിയെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ ജയിലറില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ ആകെ സ്‌ക്രീന്‍ ടൈം വെറും പത്ത് മിനിറ്റില്‍ താഴെയാണ്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് തിയറ്ററുകളെ ഇളക്കിമറിക്കാന്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനു സാധിച്ചു. ഗംഭീര സംഘട്ടന രംഗങ്ങള്‍ അടക്കം മാസ് സീനുകളാണ് മോഹന്‍ലാലിന് ചിത്രത്തിലുള്ളത്. ലൂസിഫറിന് ശേഷം ലാലേട്ടനെ ഇത്രയും എനര്‍ജിയില്‍ കാണുന്നത് ആദ്യമായാണെന്ന് ആരാധകര്‍ പറയുന്നു. ക്ലൈമാക്‌സില്‍ രജനിയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രം നിന്നതെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

രജനികാന്തിന്റെ സഹായിയാണ് മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രം. രജനിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ സീനിന് വലിയ കയ്യടിയാണ് തിയറ്ററില്‍ ലഭിച്ചത്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തമാശയും ആക്ഷനും മാസും ചേര്‍ന്ന കിടിലന്‍ ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള ആരാധകരുടെ പ്രതികരണം. ആദ്യ പകുതിയില്‍ രജനിയുടെ പൂണ്ടുവിളയാട്ടമാണെന്നും ഇന്റര്‍വെല്‍ ബ്ലോക്ക് പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചിരിക്കുന്നു. കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. ബ്ലോക്ക്ബസ്റ്ററില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതം സിനിമയില്‍ വലിയ ഓളമുണ്ടാക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

വേള്‍ഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുക. ചെന്നൈയിലും ബെംഗളൂരിലും ജയിലര്‍ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ ചെന്നൈയിലും കേരളത്തിലും രജനി ആരാധകര്‍ ആഘോഷ പ്രകടനങ്ങള്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

16 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

18 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

18 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

19 hours ago