Categories: latest news

അര്‍ജുന്‍ അശോകന്റെ വില്ലന്‍ ആകാന്‍ മമ്മൂട്ടി ! ഞെട്ടിച്ച് പുതിയ പ്രൊജക്ട്

പുഴുവിലേയും റോഷാക്കിലേയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച മമ്മൂട്ടി വീണ്ടും സമാന കഥാപാത്രം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറില്‍ ആണ് മമ്മൂട്ടി പ്രതിനായകനായി എത്തുക. ഓഗസ്റ്റ് 15 ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ആണ് പ്രധാന വേഷത്തിലെത്തുക.

ചിത്രത്തിനായി 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടിയും 60 ദിവസത്തെ ഡേറ്റ് അര്‍ജുന്‍ അശോകനും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂതകാലം മലയാളത്തിലെ എറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ്. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാണ് മമ്മൂട്ടി – രാഹുല്‍ സദാശിവന്‍ ചിത്രം നിര്‍മിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

Mammootty

ഡിനോ ഡെന്നീസ് ചിത്രം ബസൂക്കയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി ജയറാം നായകനാകുന്ന അബ്രഹാം ഓസ്ലറില്‍ ആണ് ഇനി അഭിനയിക്കുക. ജയറാം ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇതിനു ശേഷമായിരിക്കും രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

14 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

14 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

17 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

18 hours ago