Categories: Videos

സഹതാരത്തെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി; ബസൂക്ക സെറ്റിലെ ബെര്‍ത്ത് ഡേ ആഘോഷം കാണാം (വീഡിയോ)

ചുരുങ്ങിയ കാലംകൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നത്ത് എന്നറിയപ്പെടുന്ന അബിന്‍ ബിനോ. അബിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് അബിന്റെ പിറന്നാള്‍ ആഘോഷം.

കേക്ക് മുറിക്കുമ്പോള്‍ മമ്മൂട്ടി അബിനെ ചേര്‍ത്തുപിടിയ്ക്കുന്നത് വീഡിയോയില്‍ കാണാം. അബിന്റെ കൈ പിടിച്ച് മമ്മൂട്ടി തന്നെയാണ് കേക്ക് മുറിയ്ക്കുന്നതും. ‘ജീവിതത്തിന് യഥാര്‍ഥ അര്‍ത്ഥം തോന്നിയ നിമിഷം’ എന്ന ക്യാപ്ഷനോടെ അബിന്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബസൂക്കയില്‍ അബിനും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.

‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അബിന്‍. രോമാഞ്ചം, സാറാസ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

2 hours ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

2 hours ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

2 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…

13 hours ago

പൂവുമായി ക്യൂട്ട് ലുക്കില്‍ റിതിക

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക.…

13 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ…

13 hours ago