Shobana
നടി ശോഭനയുടെ വീട്ടില്‍ മോഷണം. ശോഭനയും അമ്മ ആനന്ദവും താമസിക്കുന്ന ചെന്നൈ തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശോഭന പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. അതിനു പിന്നാലെ ശോഭന പരാതി പിന്‍വലിക്കുകയും ചെയ്തു.
അമ്മ ആനന്ദത്തെ പരിചരിക്കാന്‍ നിയോഗിച്ച കടലൂര്‍ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. വീട്ടില്‍ നിന്ന് 41,000 രൂപയാണ് മോഷണം പോയത്. പണം മോഷ്ടിച്ച ശേഷം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ അക്കൗണ്ടിലേക്ക് അയക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.
നടിയുടെ പരാതിയെ തുടര്‍ന്ന് തേനാംപെട്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായത്. വീട്ടുജോലിക്കാരി കുറ്റം ഏറ്റുപറഞ്ഞതോടെ താരം മാപ്പ് നല്‍കുകയായിരുന്നു. തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നും നഷ്ടപ്പെട്ട പണം വീട്ടുജോലിക്കാരിയുടെ ശമ്പളത്തില്‍ നിന്ന് തിരിച്ചുപിടിക്കാമെന്നും ശോഭന പൊലീസ് അധികൃതരോട് പറഞ്ഞു. താരത്തിന്റെ ആവശ്യാനുസരണം പൊലീസ് തുടര്‍ നടപടികള്‍ ഒഴിവാക്കി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…