Categories: latest news

രൺവീറിനൊപ്പം അടിപൊളി ലുക്കിൽ ആലിയ ഭട്ട്

ബോളിവുഡിലെ താരസുന്ദരിമാരിൽ മുൻനിരയിൽ തന്നെയുള്ള വ്യക്തിയാണ് ആലിയ ഭട്ട്. ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും മികച്ച അഭിനയവും നെപോട്ടിസത്തിനപ്പുറത്തേക്ക് വളർന്ന താരമെന്ന ഖ്യാതി ആലിയയ്ക്ക് നേടി കൊടുത്തു.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളിലേക്കുള്ള ആലിയയുടെ വളർച്ച തന്നെ അവരുടെ അഭിനയ മികവിന്റെയും ഹിറ്റുകളുടെയും തെളിവാണ്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങൾക്കപ്പുറം ഇടയ്ക്ക് കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫൊട്ടോസും വൈറലായിരിക്കുകയാണ്.

1999ൽ സങ്കറേഷ് എന്ന ചിത്രത്തിൽ ബാലതാരമായാണ് ആലിയയുടെ സിനിമ അരങ്ങേറ്റം. സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ രണ്ടാം വരവ്. ഏറ്റവും ഒടുവിൽ ആർആർആർ വരെ എത്തി നിൽക്കുന്ന സിനിമ ജീവിതത്തിൽ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.

സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. സൂപ്പർ താരം റൺബീർ കപൂറാണ് ജീവിത പങ്കാളി. അടുത്തിടെയാണ് നീണ്ടകാലത്തെ പ്രണയത്തിന്റെ അടുത്ത ഘട്ടമായി ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago