Vinayakan
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍. ആരാണ് ഉമ്മന്‍ചാണ്ടി എന്ന് ചോദിച്ചുള്ള വിനായകന്റെ വീഡിയോ വിവാദമായിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഉമ്മന്‍ചാണ്ടിയെ കുറിച്ച് തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളേയും വിനായകന്‍ പരിഹസിച്ചു.
‘ ആരാണ് ഈ ഉമ്മന്‍ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ…നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ചാണ്ടി ചത്തു, അതിനു ഞങ്ങള്‍ എന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരൊക്കെയാണെന്ന്, നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപ്പോയി,’ വിനായകന്‍ ലൈവില്‍ പറഞ്ഞു.
വിവാദമായതോടെ വിനായകന്‍ വീഡിയോ പിന്‍വലിച്ചെങ്കിലും ഈ ദൃശ്യങ്ങള്‍ മറ്റ് ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്. വിനായകനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…