Categories: Videos

കൊത്തയുടെ രാജാവായി ദുല്‍ഖര്‍; ടീസര്‍ റിലീസ് ചെയ്ത് മമ്മൂട്ടി (വീഡിയോ)

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ ടീസര്‍ റിലീസ് ചെയ്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. റിലീസ് ചെയ്ത് ഒരു മണിക്കൂര്‍ നേരം കൊണ്ട് ആറ് ലക്ഷത്തോളം പേരാണ് യുട്യൂബില്‍ കിങ് ഓഫ് കൊത്തയുടെ ടീസര്‍ കണ്ടത്. ദുല്‍ഖറിന്റെ മാസ് ലുക്ക് തന്നെയാണ് ടീസറിന്റെ ശ്രദ്ധാകേന്ദ്രം.

അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. അഭിലാഷ് എന്‍ ചന്ദ്രന്റേതാണ് തിരക്കഥ. ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ജേക്‌സ് ബിജോയ്.

ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

5 hours ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

6 hours ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

6 hours ago

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…

6 hours ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

6 hours ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

6 hours ago