Categories: latest news

ബ്ലാക്ക് ആൻഡ് വൈറ്റ് ബ്യൂട്ടി; ശോഭിതയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് വൈറൽ

സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ശോഭിത. മൂത്തോൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ശോഭിത ദുലിപാല.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ശോഭിത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ചർച്ചയാവുകയാണ്. സാരിയിൽ കിടിലൻ ലുക്കിലുള് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശ് സ്വദേശിനിയായ ശോഭിത മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2013 ഫെമിന മിസ് ഇന്ത്യ എർത് ടൈറ്റിൽ വിന്നറായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ താരത്തിന്റെ അഭിനയ ജീവിതത്തിലെ പുതിയ കാൽവയ്പ്പായി. 2016 പുറത്തിറങ്ങിയ രാമൻ രാഘവ് 2.0 ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.

മലയാളത്തിൽ മൂത്തോനിലെയും കുറുപ്പിലെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. പൊന്നിയൻ സെൽവനിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

3 hours ago

സാരിയില്‍ മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago