Mohanlal (Drishyam)
ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ചിത്രീകരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. മൂന്നാം ഭാഗത്തെ കുറിച്ച് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ദൃശ്യം 3 യുടെ കഥയുമായി പലരും സംവിധായകന്‍ ജീത്തു ജോസഫിനെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ പുറത്തു നിന്നുള്ള കഥ അണിയറ പ്രവര്‍ത്തകര്‍ പരിഗണിക്കുന്നില്ലെന്നുമാണ് ദൃശ്യം സിനിമയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തീര്‍ച്ചയായും മൂന്നാം ഭാഗത്തിനായി ജീത്തു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് ഉണ്ടോ ഇല്ലയോ എന്ന സൂചന കൊടുക്കാന്‍ പോലും ഇപ്പോള്‍ സമയം ആയിട്ടില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഇപ്പോള്‍ വരുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ടുളള ഒരു തീരുമാനവും അണിയറ പ്രവര്‍ത്തകര്‍ ആരും തന്നെ എടുത്തിട്ടില്ല. ഇതെല്ലാം വ്യാജ വാര്‍ത്തകളാണ് – ദൃശ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മോഹന്‍ലാലിനേയും അജയ് ദേവ്ഗണിനേയും നായകന്‍മാരാക്കി ഒരേസമയം ദൃശ്യം 3 യുടെ ഹിന്ദി, മലയാളം പതിപ്പുകള്‍ ചിത്രീകരിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…