സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനോട് മുഖസാദൃശ്യമുള്ള യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒറ്റ നോട്ടത്തില്‍ പ്രണവ് തന്നെയാണെന്ന് തോന്നുമെങ്കിലും ബാംഗ്ലൂര്‍ സ്വദേശിയായ പ്രതാപ് ഗോപാല്‍ ആണിത്. തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടുന്ന ആരാധകരോട് ‘ഞാന്‍ പ്രണവ് മോഹന്‍ലാല്‍ അല്ല’ എന്ന് പറയേണ്ട അവസ്ഥയാണ് പ്രതാപിനിപ്പോള്‍.
മലയാളികള്‍ മാത്രമല്ല കേരളത്തിനു പുറത്തുള്ളവരും താന്‍ പ്രണവ് മോഹന്‍ലാല്‍ ആണെന്ന് കരുതി പരിചയപ്പെടാനും ഫോട്ടോ എടുക്കാനും വരുന്നുണ്ടെന്ന് പ്രതാപ് പറഞ്ഞു. വിദ്യാസാഗര്‍ ഷോ കാണാന്‍ പോയതിനു ശേഷം യുട്യൂബില്‍ തന്റെ വീഡിയോ വൈറലായിട്ടുണ്ടെന്ന് പ്രതാപ് പറയുന്നു. വിദ്യാസാഗറിന്റെ സംഗീതത്തിനൊപ്പം പ്രണവ് മോഹന്‍ലാലിന്റെ എന്‍ട്രി എന്നു പറഞ്ഞ് പല യുട്യൂബ് ചാനലുകളും അപ് ലോഡ് ചെയ്തിരിക്കുന്നത് തന്റെ വീഡിയോ ആണെന്നും പ്രതാപ് പറയുന്നു.
ഫാഷന്‍ ഡിസൈനറും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് പ്രതാപ്. ആദ്യമൊന്നും തനിക്ക് പ്രണവിനെ അറിയില്ലായിരുന്നു എന്നും പിന്നീടാണ് മലയാളത്തില്‍ നിന്നുള്ള നടനാണെന്ന കാര്യം മനസ്സിലായതെന്നും പ്രതാപ് പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ തന്റെ ചിത്രം എടുത്തിട്ടുണ്ടെന്നും മോഹന്‍ലാലിന് കാണിച്ചുകൊടുക്കാനാണെന്ന് പറഞ്ഞെന്നും പ്രതാപ് പറഞ്ഞു. പ്രണവ് മോഹന്‍ലാലിനെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും പ്രതാപ് കൂട്ടിച്ചേര്‍ത്തു.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…