Categories: Gossips

ബിഗ് ബോസ് വീട്ടില്‍ മുണ്ട് പൊക്കി കാണിച്ച് അഖില്‍ മാരാറുടെ പരാക്രമം; എന്തൊരു മോശം മത്സരാര്‍ഥിയെന്ന് പ്രേക്ഷകര്‍

അഖില്‍ മാരാറെ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് ആരാധകര്‍. സഹമത്സരാര്‍ഥിയായ സെറീനയെ അഖില്‍ മുണ്ട് പൊക്കി കാണിച്ചത് വിവാദമായിരിക്കുകയാണ്. ഏഷ്യാനെറ്റ് ഇന്നത്തെ പ്രമോ പുറത്തുവിട്ടതിലാണ് വിവാദ രംഗങ്ങള്‍. ഇന്നത്തെ എപ്പിസോഡില്‍ ഇത് കാണിക്കുമെന്നാണ് സൂചന.

സ്ത്രീകളോട് തുടര്‍ച്ചയായി മോശമായി പെരുമാറുന്ന അഖില്‍ മാരാറിനെ ഉടന്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകര്‍ ഏഷ്യാനെറ്റില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ആവശ്യപ്പെടുന്നത്. ഇത്രയും ടോക്‌സിക്കും സ്ത്രീ വിരുദ്ധനുമായ മത്സരാര്‍ഥി ബിഗ് ബോസ് മലയാളം ഷോയില്‍ ഇതുവരെ വന്നിട്ടില്ലെന്നും അഖിലിനെ അനാവശ്യമായി ഏഷ്യാനെറ്റ് പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

നേരത്തെയും സഹമത്സരാര്‍ഥികള്‍ക്കെതിരെ അഖില്‍ മോശമായി പെരുമാറിയിട്ടുണ്ട്. പലപ്പോഴായി അഖില്‍ സ്ത്രീ മത്സരാര്‍ഥികളോട് മോശം വാക്കുകള്‍ പറയുകയും അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഭാര്യയെ അടിച്ചിട്ടുണ്ടെന്ന് അഖില്‍ പറഞ്ഞതും നേരത്തെ വിവാദമായിരുന്നു. അഖിലിനെ പോലൊരു മത്സരാര്‍ഥി ബിഗ് ബോസ് വീട്ടില്‍ തുടരുന്നത് ഷോയുടെ നിലവാര തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് ആരാധകരുടെ അഭിപ്രായം.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ലുക്കിൽ സോഷ്യൽ മീഡിയ കീഴടക്കി അഡ്വക്കേറ്റ് ശ്രീലക്ഷ്മി; കാഷ്വൽ ഫോട്ടോഷൂട്ട് വൈറൽ

നിയമത്തിന്റെ ലോകത്തെ തിരക്കുകളിൽ നിന്ന് മാറി വേറിട്ടൊരു…

41 minutes ago

സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? മറുപടിയുമായി രേണു സുധി

നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…

18 hours ago

ഓവര്‍ ആക്ടിങ്ങ് എന്ന് പരിഹാസം; മറുപടിയുമായി രശ്മിക

തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…

18 hours ago

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

2 days ago