Categories: Gossips

ഞാന്‍ ഭാര്യയായിരുന്ന സമയത്തും അയാള്‍ക്ക് അവിഹിതങ്ങള്‍ ഉണ്ടായിരുന്നു, ഗര്‍ഭിണിയായ സമയത്ത് വയറിന് ചവിട്ടിയിട്ടുണ്ട്; മുകേഷിനെതിരെ സരിത

മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരദമ്പതികള്‍ ആയിരുന്നു മുകേഷും സരിതയും. 1988 ലാണ് ഇരുവരും വിവാഹിതരായത്. 2011 ല്‍ ഈ ബന്ധം നിയമപരമായി അവസാനിപ്പിച്ചു. സരിതയുമായുള്ള ബന്ധത്തില്‍ മുകേഷിന് രണ്ട് ആണ്‍മക്കളുണ്ട്. ദാമ്പത്യ കാലത്ത് താന്‍ മുകേഷില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോള്‍ സരിത. താന്‍ ഭാര്യയായിരിക്കെ തന്നെ മുകേഷിന് മറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് സരിത പറയുന്നു. താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് മുകേഷ് വയറിന് ചവിട്ടിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

Mukesh

‘മുകേഷ് അര്‍ധരാത്രി മദ്യപിച്ച് കയറി വരും. വൈകിയതിനെ പറ്റി ചോദിച്ചാല്‍ മുടിയില്‍ പിടിച്ച് വലിച്ച് അടുക്കളയില്‍ വലിച്ചിഴച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുന്നില്‍ വെച്ച് പോലും എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് ഞാന്‍ ബന്ധം അവസാനിച്ച് വീട്ടിലേക്ക് പോകുന്നത് സരിത പറയുന്നു. മുകേഷ് മൂലം അനുഭവിക്കുന്നതൊന്നും മീഡിയയോട് പറയരുതെന്ന് മുകേഷിന്റെ അച്ഛന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു,’

‘ ഗര്‍ഭിണിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ വയറില്‍ ചവിട്ടിയിരുന്നു. വേദന കൊണ്ട് ഞാന്‍ കരയുമ്പോഴും നീ മികച്ച നടിയാണെന്ന് അദ്ദേഹം എന്നെ നോക്കി കളിയാക്കി പറഞ്ഞുകൊണ്ടിരുന്നു. ഒമ്പതാം മാസത്തില്‍ വയറും വെച്ച് കാറില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ മനപ്പൂര്‍വം അദ്ദേഹം വാഹനം മുന്നോട്ട് എടുത്തതിനാല്‍ ഞാന്‍ തടഞ്ഞു വീണിരുന്നു. തുടര്‍ച്ചയായി ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും,’ ഒരു അഭിമുഖത്തില്‍ സരിത പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അടിപൊളി ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

6 hours ago

അടിപൊളി ചിത്രങ്ങളുമായി ഗൗതമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ലുക്കുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago