Categories: Gossips

ഫോണ്‍ നമ്പറുകള്‍ കൈമാറി തുടക്കം, അറുപതാം വയസ്സില്‍ രണ്ടാം വിവാഹം; നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ പ്രണയം ഇങ്ങനെ

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. അസമില്‍ നിന്നുള്ള രുപാലി ബറുവയെയാണ് ആശിഷ് വിവാഹം കഴിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണ് ഇത്. താരത്തിനു ഇപ്പോള്‍ 60 വയസ്സാണ് പ്രായം. ആശിഷിന്റെയും രുപാലിയുടെയും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് വിവാഹ വിരുന്ന് ഒരുക്കിയിരുന്നു.

കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ് സംരഭകയായ രുപാലി. തങ്ങള്‍ ഇരുവരും പരിചയപ്പെട്ടതും ജീവിതത്തില്‍ ഒന്നിച്ചതും വലിയ കഥയാണെന്നും അത് പിന്നീടൊരു അവസരത്തില്‍ വെളിപ്പെടുത്താമെന്നും ആശിഷ് വിദ്യാര്‍ഥി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ജീവിതത്തില്‍ ആശിഷ് വളരെ നല്ലൊരു മനുഷ്യനാണെന്നും അതുകൊണ്ടാണ് താന്‍ അദ്ദേഹവുമായി അടുത്തതെന്നും രുപാലി പറഞ്ഞു. കൊല്‍ക്കത്തയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഫോണ്‍ നമ്പറുകള്‍ കൈമാറുകയായിരുന്നു. സൗഹൃദം പ്രണയമായതിനു ശേഷമാണ് ഇരുവരും ഒന്നിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവയെയാണ് ആശിഷ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആശിഷിന് ഒരു മകനുണ്ട്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago