Pachuvum Athbudhavilakkum
ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ പ്രേക്ഷകരെ നിറച്ച് മലയാള സിനിമ. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കുമാണ് മികച്ച പ്രതികരണങ്ങളോടെ ബോക്‌സ്ഓഫീസില്‍ മുന്നേറുന്നത്. ഈ വര്‍ഷം റിലീസ് ചെയ്തവയില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ അടക്കം 90 ശതമാനം സിനിമകളും തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു. അതിനിടയിലാണ് തിയറ്റര്‍ വ്യവസായത്തിനു ആശ്വാസമായി പാച്ചുവും അത്ഭുതവിളക്കും എത്തിയത്.
മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് പാച്ചുവും അത്ഭുതവിളക്കും വിജയം നേടിയിരിക്കുന്നത്. ആദ്യദിനം മുതല്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ നാല് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നാല് കോടിക്ക് അടുത്താണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് ദിനങ്ങളില്‍ ഒരു കോടിക്ക് മുകളില്‍ ഗ്രോസ് നേടി. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇത്.
നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മിച്ചിരിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷകര പ്രതികരണം.
ഇന്നസെന്റിന്റെ അവസാന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. മുകേഷ്, നന്ദു, ഇന്ദ്രന്‍സ്, അല്‍ത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത് എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…